ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Friday 26 July 2013

ട്രാഫിക് സിനിമയും സമ്മാനവും


ട്രാഫിക് സിനിമയേ അനുസ്മരിപ്പിക്കുന്ന വിധം 2 മണിക്കൂർ 20 മിനിറ്റു കൊണ്ട് തിരുവനന്തപുരത്തു നിന്നും അമൃതാ ഹോസ്പിറ്റലിലേക്കു കരളുമായി വാഹനമോടിച്ച ജയപ്രസാദിനു കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഒരുലക്ഷം രൂപ പാരിതോഷികം കൊടുത്തു എന്ന പോസ്റ്റിങ്ങ് കണ്ടാണിതെഴുതുന്നത്. കൊള്ളാം, നല്ലതു തന്നെ..ആ ചെറുപ്പക്കാരൻ അംഗീകരിക്കപ്പെട്ടതിൽ സന്തോഷം. പക്ഷേ ഒരു കാര്യം പറയട്ടെ...ഈ സംഭവത്തിന്റെ വീഡിയോ കണ്ടപ്പോൾ തോന്നിയ കാര്യമാണു.ഈ പറഞ്ഞ ആംബുലൻസിനു വഴി കാട്ടി രണ്ടു വാഹനങ്ങൽ മുൻപിലുണ്ടായിരുന്നു.(ഒരു വാഹനം പിൻപിലും)ആ മൂന്നു വാഹനത്തിനും ഡ്രൈവർ ഉണ്ടായിരിക്കുമല്ലോ..? അവരും ഈ പറഞ്ഞ  2 മണിക്കൂർ 20 മിനിറ്റുകൊണ്ടു ഓടി എത്തി കാണുമല്ലോ..? പുറകെ വന്നതു പോകട്ടെ...മുൻപിൽ പോയതിൽ ആദ്യത്തെ വാഹനത്തിലെ ഡ്രൈവർക്കല്ലെ ഈ പാരിതോഷികത്തിനർഹത.അതു പോലീസുകാരനായതു കൊണ്ടു വേണ്ടായിരിക്കും അല്ലെ?...അയാൾ ജീവൻ പണയം വച്ചില്ലന്നായിരിക്കും..!  സമ്മനത്തിനർഹത എപ്പോഴും മുൻപിൽ പോകുന്നവനാണു അല്ലാതെ അനുഗമിക്കുന്നവനല്ല എന്നാണെനിക്കു തോന്നുന്നതു..ശരിയോ തെറ്റോ..?

Friday 19 July 2013

വീണ്ടും നീ ക്ഷമിക്കുക പൊന്നേ..

കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 5 വയസ്സുകാരനെ അവന്റെ ‘യഥാർത്ഥ’ അമ്മ രമ്യ സന്ദശിച്ച കഥ എന്നു പത്രങ്ങളിൽ ഉണ്ടായിരുന്നു.‘നീണ്ട 2 മിനിറ്റു’ നേരം ആ സ്ത്രീ മകനോടൊത്തു ചിലവഴിച്ചു. അതിനു ശേഷം മാധ്യമങ്ങൾക്കു മുൻപിൽ എത്തി എല്ലാ കുറ്റവും പഴയ കെട്ടിയവന്റെ തലയിൽ വച്ചു.തിടുക്കത്തിൽ വന്ന വാഹനത്തിൽ തന്നെ കയറി പുതിയ കെട്ടിയോൻ രാഹുലിനൊപ്പം സ്ഥലം വിട്ടു എന്നാണു പ്രമുഖ പത്രം എഴുതിയത്..ധൃതിയിൽ പോകുന്നതിനെതിരെ അവിടെ കൂടിയവരിൽ നിന്നു പ്രതിക്ഷേധം ഉയരുന്നതിനിടെ ആയിരുന്നു സ്ഥലം വിടൽ.സ്വന്തം കുഞ്ഞു ഈ അവസ്ഥയിൽ കിടക്കുമ്പോൾ ഏതു അമ്മയാണിങ്ങനെ ഓടി മറയുന്നതു...? അമ്മയും രണ്ടാനമ്മയും തമ്മിൽ എന്താണു വ്യത്യാസം.......കഷ്ട്ടം



Thursday 18 July 2013

സച്ചിനും ലാറയും പിന്നെ പോണ്ടിങ്ങും

ഒടുവിൽ പോണ്ടിങ്ങ് എങ്കിലും അതു പറയാനുള്ള ധൈര്യം കാണിച്ചു...സച്ചിനേക്കാൾ കേമൻ ലാറ ആണെന്നുള്ള കാര്യം.....ലാറ പലതവണ തന്നെക്കാൾ കേമൻ സച്ചിൻ ആണെന്നു പറഞ്ഞിട്ടുണ്ട് . ലാറ ആണു തന്നെക്കാൾ കേമൻ എന്നു സച്ചിൻ ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല...അതിനു എളിമ എന്ന സാധനം വേണം...ഇരുവരുടെയും കളി ശ്രദ്ധിച്ചാൽ മനസ്സിലാകുമായിരുന്നു ആരാണു  തന്റെ ടീം ജയിക്കുന്നതിനുവേണ്ടി കളിച്ചിരുന്നതു എന്ന്. ഏകദിന മത്സരങ്ങളിൽ 80-85 റൺസ്സിലെത്തിയാൽ പിന്നെ സെഞ്ചുറി അടിക്കുന്നതിനു വേണ്ടി സചിൻ വിഴുങ്ങിയിട്ടുള്ള ബോളുകളുടെ എണ്ണം നോക്കുക...ആ ഒറ്റ കാരണത്താൽ തോറ്റ കളികളുടെ എണ്ണം നോക്കുക (ഗാംഗുലിയും,ദ്രാവിഡും ഒക്കെ ഈ കാര്യത്തിൽ ഒട്ടും മോശമല്ല) ശമല്ല) ടീമിനു വേണ്ടി കളിക്കുന്ന കാര്യത്തിൽ ലാറ തന്നെ ബെസ്റ്റ്...! ലാറയ്ക്കു എന്റെ വക ഒരു സല്യുട്ട്, ഒപ്പം പോണ്ടിങ്ങിനും.

ക്ഷമിക്കു പൊന്നേ...

ചുറ്റുമുള്ള അസൗകര്യങ്ങളേ തന്ത്രത്തിൽ  ഒഴിവാക്കുക എന്നതു മിക്ക സ്ത്രീകളുടേയും ഹിഡൻ അജണ്ടയിലുള്ള സംഗതിയാണു.അതു അമ്മായിയമ്മ  ആയാലും അമ്മായിയപ്പനായാലും ആദ്യത്തെ കുടിയിലെ മക്കളായാലും അയല്പക്കത്തുള്ളവരായാലും ഇനി ഭർത്താവു തന്നെ ആയാലും ശരി അതവർ നടപ്പാക്കുക തന്നെ ചെയ്യും.അതിനായി ആരെ വേണമെങ്കിലും കൂട്ടു പിടിക്കുകയും ആരേ വേണമെങ്കിലും ശല്യപ്പെടുത്തുകയും ചെയ്യും.കട്ടപ്പനയിൽ അച്ഛന്റേയും രണ്ടാനമ്മയുടേയും ക്രൂരപീഡനത്തിനിരയായ 5 വയസ്സുകാരന്റെ കാര്യമാണു പറഞ്ഞു വരുന്നത്.അമ്മായിയമ്മയോ അമ്മായിയപ്പനോ ഒറ്റയ്ക്കാണു എതിർവശത്തെങ്കിൽ അവരേ എങ്ങോട്ടെങ്കിലും പായിച്ചു തന്റെ ഇംഗിതം നടപ്പാക്കും.ഇനി അമ്മായിയമ്മയും അപ്പനും ചേർന്നാണു വരുന്നതെങ്കിലോ കെട്ടിയോനേയും വിളിച്ചു കൊണ്ടു വേറെ വീടെടുത്തു താമസം തുടങ്ങും.സുഖിക്കണം എന്ന ഒറ്റ വിചാരമെ ഈക്കുട്ടർക്കുള്ളു.തന്റെ സുഖത്തിനു ഭംഗം വരുന്നതൊന്നിനേയും വച്ചു പൊറുപ്പിക്കില്ല. ആദ്യത്തേ കുടിയിലെ മക്കളെയും അവരുടെ കുസ്രുതികളെയും ഉൾകൊള്ളാനും അവരേ ക്ഷമയോടെ കൈകാര്യം ചെയ്യാനും ഇവറ്റകൾക്കു എവിടാ നേരം. തനിക്കു ചുറ്റുമുള്ള ഇത്തരം അസൗകര്യങ്ങളേപറ്റി  പറഞ്ഞു ഭർത്താക്കന്മരേ നിരന്തരം  ശല്ല്യപ്പെടുത്തി അവരേകൊണ്ടു ഇത്തരം കടുംകൈകൾ ചെയ്യിപ്പിക്കുന്നതു ഇമ്മാതിരി നികൃഷ്ട്ട ജീവികളാണു.മദ്യപാനികളും പെൺകോന്തന്മാരും സുഖലോലുപരുമായ കുറെ നായിന്റെ മക്ക്ളും ഇവളുമാരുടെ കൂടെ ചേരുമ്പോൾ എല്ലാം തികയും.കലികാലം തന്നെ..!!