ഒരു നിമിഷം....!

ഒരു comment ഇടാന്‍ മറക്കരുതേ... അതാണ്‌ ഏറ്റവും വലിയ അംഗീകാരം..!

Monday 18 November 2013

മുല്ലപ്പെരിയാറും ഗാഡ്ഗിലും (പ്രതികരണം)

   ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ ഹൈറേഞ്ചിൽ ആകമാനം വൻപിച്ച ജനകീയ പ്രക്ഷോഭം നടക്കുകയാണല്ലോ.   ഇതുമായി ബന്ധപ്പെട്ട് ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ ജനങ്ങൾ ആശങ്കാകുലരായിത്തീർന്നിരിക്കുന്നു. ഈ വിഷയം ഹൈറേഞ്ചിന്റെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നു തന്നെ  പറയാം. എന്നാൽ ഗാഡ്ഗിൽ-കസ്തൂരിരംഗൻ റിപ്പോർട്ടിനു മുല്ലപ്പെരിയാർ പ്രശ്നവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നതായിരുന്നു എനിക്കുണ്ടായ ആദ്യ സംശയം. എന്റെ ചില ചിന്തകൾ ഞാനിവിടെ കുറിക്കട്ടെ.

Thursday 14 November 2013

കൊച്ചുദേവിന്റെ വ്യഥ (അന്നുക്കുട്ടന്റെ ലോകം-രണ്ട്)

അനുഭവക്കുറിപ്പ്- 2 
     ഒരു കഥയെഴുതി കഴിഞ്ഞ സമയം. ഒരു തലക്കെട്ട് വേണം.ആലോചിച്ചിട്ടൊന്നും കിട്ടുന്നില്ല.ഞാൻ ഒരു അഭിപ്രായം കേൾക്കുന്നതിനായി ഭാര്യയെ വിളിച്ചു.
‘കുട്ടികൾക്കു ഊണു കൊടുക്കുകയാ..ഇപ്പൊ വരാം...’
    ഞാൻ പിന്നെയും കുറെ നേരം ആലോചിച്ചിരുന്നു. മൂത്തവൻ-അഞ്ചു വയസുകാരൻ ദേവ് ഊണു കഴിഞ്ഞ് വല്ലാതെ നിറഞ്ഞ വയറുമായി എന്റെയരുകിലെത്തി.
‘അച്ചാച്ചാ നോക്ക്യേ...എന്റെ വയർ നിറഞ്ഞതു കണ്ടോ..?
    ഞാൻ അവന്റെ പതിവില്ലാതെ നിറഞ്ഞിരിക്കുന്ന വയറിലേക്കു നോക്കി അത്ഭുതപ്പെടാതിരുന്നില്ല.

Monday 11 November 2013

പ്രവാസികളുടെ അമ്മ (കഥ)

      ത്രേസ്യാമ്മച്ചേടത്തിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിന്നു. ജോസുകുട്ടന്റെ അടക്കു കഴിഞ്ഞ് ജോണിയും മറ്റുള്ളവരും വീട്ടിലേക്കെത്തുമ്പോൾ ആ അമ്മ വരാന്തയിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവർ വീടിന്റെ ഗേറ്റ് വരെ വന്ന്, ജോണിയോടു യാത്ര പറഞ്ഞകന്നു. വാടകയ്ക്കെടുത്ത ഫൈബർ കസേര വലിച്ച് ജോണി അമ്മയ്ക്കഭിമുഖമായി ഇരിക്കുമ്പോൾ ചേട്ടത്തി വിതുമ്പി.അയാൾ അസ്വസ്ഥതയോടെ തലയുടെ പുറകിൽ കൈകൾ പിണച്ചുവച്ച് കസേരയിൽ ചാരുമ്പോൾ, അയാളുടെ കനത്താൽ അതു ഞെരിഞ്ഞമർന്നു.